409 പേ​രു​ടെ താ​മ​സ വി​ലാ​സ​ങ്ങ​ൾ കൂ​ടി നീ​ക്കി

കു​വൈ​ത്ത് സി​റ്റി: പു​തി​യ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത 409 പേ​രു​ടെ താ​മ​സ വി​ലാ​സ​ങ്ങ​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​വി​ൽ ഐ​ഡി​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്തു. ഇ​വ​ർ നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ക്ക​ൽ, വ​സ്തു ഉ​ട​മ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വി​ലാ​സം നീ​ക്കം ചെ​യ്ത​വ​ർ 30 ദി​വ​സ​ത്തി​ന​കം പു​തി​യ വി​ലാ​സം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ഇ​തി​നാ​യി ത​ങ്ങ​ളു​ടെ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെൻറ് അ​ഭ്യ​ർ​ഥി​ച്ചു. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഓ​ഫി​സി​ൽ എ​ത്തി പു​തി​യ വി​ലാ​സം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്പാ​യ സ​ഹ​ല്‍ വ​ഴി​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​മെ​ന്ന് പാ​സി അ​റി​യി​ച്ചു. അ​ഡ്ര​സ്‌ വാ​ലി​ഡി​റ്റി പാ​സി​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി പ​രി​ശോ​ധി​ക്കാം.

ന​ട​പ​ടി​ക​ൾ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ 100 ദി​നാ​ർ പി​ഴ അ​ട​ക്ക​മു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. പു​തി​യ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​വ​ർ​ക്കെ​തി​രെ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. ഇ​തി​ന​കം നി​ര​വ​ധി പേ​രു​ടെ വി​ലാ​സ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - The residential addresses of 409 people have also been moved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.