കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് വെൽഫെയർ വിങ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിെൻറ സുവർണ ജൂബിലി ആഘോഷങ്ങൾ ഒാൺലൈനായി സംഘടിപ്പിച്ചു. സജി മണ്ഡലത്തിൽ സ്വാഗതം പറഞ്ഞു. വെൽഫെയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ അധ്യക്ഷത വഹിച്ചു.
എല്ലാവരെയും സമഭാവനയോടെ കാണുന്ന മഹദ് വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാത്യു കുഴൽനാടൻ മുഖ്യ പ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പെങ്കടുത്തു.
ഒ.െഎ.സി.സി നാഷനൽ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര, എബി വാരിക്കാട്, ഹമീദ് കേളോത്ത്, ബി.എസ്. പിള്ള, ജസ്സി ജയ്സൺ, വർഗീസ് മാരാമൺ, ജോയി ജോൺ തുരുത്തിക്കര, ബക്കൻ ജോസഫ്, രാജീവ് നടുവിലേമുറി, പ്രേംസൺ കായംകുളം, ഷഹീദ് ലല്ല, ഷോബിൻ സണ്ണി, അലക്സ് മാനന്തവാടി, നിബു ജേക്കബ്, ശമുവൽ ചാക്കോ, ബത്താർ വൈക്കം, ഷംസു താമരക്കുളം, ലിപിൻ മുഴുക്കുന്ന്, വിപിൻ മങ്ങാട്ട്, ജോൺ കോട്ടയം, സണ്ണി മണർകാട്ട്, രാജേഷ് ബാബു, മധുകുമാർ, ഖലീൽ, ഗിരീഷ് തൃപ്പൂണിത്തുറ എന്നിവർ സംസാരിച്ചു. ആേൻറാ വാഴപ്പള്ളി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.