കുവൈത്ത് സിറ്റി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ തിരുവല്ല പ്രവാസി അസോസിയേഷൻ ആഭിമുഖ്യത്തിൽ അനുശോചന സമ്മേളനം നടത്തി. ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്കൊപ്പം ജീവിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുശോചന സമ്മേളനം അനുസ്മരിച്ചു. പ്രവാസികൾക്കുവേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകളും ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് റെജി കൊരുത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ക്രിസ്റ്റി അലക്സാണ്ടർ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഫാ. ജേക്കബ് വർഗീസ്, ഫാ. ലിജോ ജോസഫ് പട്ടുകാലയിൽ, രക്ഷാധികാരി കെ.എസ്. വർഗീസ്, ജനൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, ട്രഷറർ റൈജു അരീകര, വൈസ് പ്രസിഡന്റ് പ്രദീപ് ജോസഫ്, പി.ആർ.ഒ ഷിജു ഓതറ, റോണി വർഗീസ് എന്നിവർ സംസാരിച്ചു. അലക്സ് കറ്റോട്, ശിവകുമാർ തിരുവല്ല, കെ.ആർ.സി റെജി ചാണ്ടി, ടിൻസി ഇടുക്കള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുവൈത്തിലെ വിവിധ മലയാളി അസോസിയേഷൻ പ്രതിനിധികൾ അടക്കം നിരവധി പേർ അനുശോചന മീറ്റിങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.