കുവൈത്ത് സിറ്റി: ഇന്ത്യൻ മുസ്ലിം അസോസിയേഷൻ വനിത വിഭാഗം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവുമായി സഹകരിച്ച് സ്തനാർബുദ ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു. ഒൗഖാഫ് മന്ത്രാലയത്തിെൻറ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടി ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു. െഎ.ഡി.എഫ് കമ്യൂണിറ്റി സെക്രട്ടറി ഡോ. സുസോവന സുജിത് നായർ ക്ലാസെടുത്തു. സ്തനാർബുദത്തിെൻറ കാരണം, ചികിത്സ, പ്രതിരോധ നടപടികൾ എന്നിവ വിശദീകരിച്ചു.
സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ രോഗസാധ്യത കുറവാണെന്നും സ്ഥിരമായി സ്ത്രീകൾ സ്വയം പരിശോധന നടത്തണമെന്നും കൃത്യമായ ഇടവേളകളിൽ ക്ലിനിക്കൽ സൂപ്പർവിഷന് കീഴിൽ മാമോഗ്രാം പരിശോധന നടത്തണമെന്നും ഡോക്ടർ പറഞ്ഞു. ചോദ്യോത്തര പരിപാടിയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.