കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫഹാഹീൽ മെട്രോ മെഡിക്കൽ കെയറിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ ഏരിയയിൽനിന്ന് ഇരുന്നൂറോളം പേർ പങ്കെടുത്തു.
ട്രാസ്ക് സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് ഏങ്ങണ്ടിയൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ അംഗങ്ങൾക്കും കുവൈത്തിലെ മറ്റു പ്രവാസികൾക്കും മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളത് ചാരിതാർഥ്യം നിറഞ്ഞതാണെന്നും മെട്രോ കെയർ അധികൃതരോടുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജർ ഫൈസൽ ഹംസ, ട്രാസ്ക് ജനറൽ സെക്രട്ടറി ഹരി കുളങ്ങര, വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു എന്നിവർ ആശംസ നേർന്നു. ജോയന്റ് ട്രഷറർ വിനീത് വിൽസൺ നന്ദി പറഞ്ഞു.ഈ മാസം 23ന് സാൽമിയയിൽ രണ്ടാം ഘട്ട മെഡിക്കൽ ക്യാമ്പ് നടക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.