കുവൈത്ത് സിറ്റി: മഞ്ചേരി മണ്ഡലം കുവൈത്ത് കെ.എം.സി.സി 'സാമ്പത്തിക സംവരണത്തിെൻറ കാണാപ്പുറങ്ങൾ' വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു മഞ്ചേരി മണ്ഡലം പ്രസിഡൻറ് വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. പ്രഫ. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപഭാഷണം നിർവഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുറസാഖ് പേരാമ്പ്ര, മലപ്പുറം ജില്ല പ്രസിഡൻറ് ഹമീദ് മൂടാൽ, സംസ്ഥാന സെക്രട്ടറി എൻജീനീയർ മുഷ്താഖ്, ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, വൈസ് പ്രസിഡൻറ് മുഹമ്മദ് അബ്ദുൽ സത്താർ, കാസർകോട് ജില്ല ജനറൽ സെക്രട്ടറി അബ്ദു കടവത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന -ജില്ല -മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് കമാൽ സ്വാഗതവും ഷാഫി പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.