കുവൈത്ത് സിറ്റി: കുവൈത്ത് കവി അബ്ദുൽ അസീസ് അൽ ബാബ്റ്റൈന്റെ കവിതാശകലങ്ങൾ ഇനി ഓക്സ്ഫഡ് യൂനിവേഴ്സിറ്റി ചുമരുകളിലും. കവിയുടെ എഴുത്തിനുള്ള അംഗീകാരമായി ചില വാക്യങ്ങൾ ചുവരുകളിൽ കൊത്തിവെക്കാൻ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി തിരഞ്ഞെടുത്തതായി അബ്ദുൽ അസീസ് സൗദ് ബാബ്റ്റൈനെ കൾചറൽ ഫൗണ്ടേഷൻ അറിയിച്ചു.
യൂനിവേഴ്സിറ്റി ഹാളിന്റെ ഭിത്തിയിൽ മരപ്പലകയിൽ അബ്ദുൽ അസീസ് ബാബ്റ്റൈന്റെ വരികൾ രേഖപ്പെടുത്തിയതായി ഫൗണ്ടേഷൻ പ്രസ്താവനയിൽ അറിയിച്ചു.
സന്ദർശകരെ ആകർഷിക്കുന്ന തരത്തിൽ ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ്, ഹ്യൂമാനിറ്റേറിയൻ സയൻസ് ഡിപ്പാർട്മെന്റ് ഫാക്കൽറ്റിയിൽ അബ്ദുൽ അസീസ് ബാബ്റ്റൈന്റെ കവിതാശകലങ്ങൾ ഉൾക്കൊള്ളുന്ന ബോർഡ് വിശിഷ്ട സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. 2016ൽ അൽ ബാബ്റ്റൈനെ സർവകലാശാല ആദരിച്ചിരുന്നു.
അറബിയിലെ ലൗഡിയൻ പ്രഫസറിൽ ‘അബ്ദുൽ അസീസ് സൗദ് അൽ ബാബ്റ്റൈൻ ലൗഡിയൻ അറബിക് പ്രഫസർ' എന്ന് എഴുതുകയുമുണ്ടായി. 1636ൽ സ്ഥാപിതമായ അറബിക്കിലെ ലൗഡിയൻ ചെയർ യൂറോപ്പിലെ ഏറ്റവും പഴയ അറബി പ്രഫസർഷിപ്പുകളിൽ ഒന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.