കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) പതിനഞ്ചാം വാർഷികാഘോഷം ‘പൽപഗം-15’ സംഗീതപരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രസിഡന്റ് പി.എൻ. കുമാർ പ്രോഗ്രാം ജനറൽ കൺവീനർ പ്രേംരാജിന് പോസ്റ്റർ നൽകി പ്രകാശനം നിർവഹിച്ചു.
പി.എൻ. കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ പ്രേംരാജ് പരിപാടി വിശദീകരിച്ചു. ജോ. കൺവീനർ സുരേഷ് പുളിക്കൽ, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ആർട്സ് സെക്രട്ടറി സുരേഷ് മാധവൻ, സാമൂഹിക വിഭാഗം സെക്രട്ടറി സക്കീർ പുതുനഗരം, കേന്ദ്ര ഉപദേശക സമിതി അംഗങ്ങളായ ജിജു മാത്യു, അരവിന്ദാക്ഷൻ, രാജേന്ദ്രൻ, കേന്ദ്ര സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ഒക്ടോബർ 20ന് മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ‘പൽപഗം-15’. എ.ജി.എ.എം ബാൻഡ് ട്രൂപ്, ആര്യ ദയാൽ എന്നിവർ സംഗീത പരിപാടി അവതരിപ്പിക്കും.
പാലക്കാട് ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് ആശ്വാസമെന്നോണം ഡയാലിസിസ് യൂനിറ്റ് രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. പരിപാടി പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. വിവരങ്ങൾക്ക് 97942609 (സാൽമിയ), 99771830 (അബ്ബാസിയ), 69398905 (ഫർവാനിയ), 94938886 (ഫഹാഹീൽ) നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.