കുവൈത്ത് സിറ്റി: നിർമാണ സമയത്ത് അനുവദിച്ച ലൈസൻസ് പ്രകാരം പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാത്ത കെട്ടിടങ്ങൾക്കെതിരെ മുനിസിപ്പാലിറ്റി നടപടിക്കൊരുങ്ങുന്നു.
ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാത്തപക്ഷം ഡിസ്ക്രിപ്ഷൻ സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി ഹവല്ലി ബ്രാഞ്ച് കെട്ടിട ലൈസൻസ് വിഭാഗം മേധാവി അയാദ് അൽ ഖഹ്ത്താനി വ്യക്തമാക്കി.
രൂപമാറ്റം നടത്തിയ കെട്ടിടങ്ങൾ പാർക്കിങ് സ്ഥലം, താമസക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനുള്ള സ്ഥലം, സാമഗ്രികൾ സൂക്ഷിക്കാനുള്ള സ്റ്റോർ എന്നിങ്ങനെ അതിന്റെ യഥാർഥ ഘടന പുനഃസ്ഥാപിക്കണം.
എങ്കിലേ ഇനി മുതൽ ലൈസൻസ് നൽകൂ. കെട്ടിടടങ്ങളുടെ യഥാർഥ ഘടന പുനഃസ്ഥാപിക്കൽ, ബേസ്മെന്റുകളിൽ അനുവദനീയമായ കാര്യങ്ങൾ മാത്രം നടപ്പാക്കൽ എന്നിവ ലക്ഷ്യംവെച്ചാണ് ഈ നടപടി.
കെട്ടിടങ്ങളുടെ ബേസ്മെന്റുകൾ വാണിജ്യാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നതിനെതിരെ രാജ്യത്ത് നിരന്തര പരിശോധനകൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.