കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിലേക്ക് ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പ് സമാധാനപരം. സുതാര്യമായി നടത്തിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ എവിടെയും അസ്വാരസ്യങ്ങൾ ഉണ്ടായില്ല.
കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. കോവിഡ് രോഗികൾക്ക് പ്രത്യേക ബൂത്ത് സജ്ജീകരിച്ചിരുന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു ക്രമീകരണം. ഹാളിലേക്ക് പ്രവേശിപ്പിക്കുന്നതിനുമുമ്പ് വോട്ടർമാരുടെ താപനില പരിശോധിച്ചു.
സാധാരണ ആഭ്യന്തര മന്ത്രാലയമാണ് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിയിരുന്നതെങ്കിൽ ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിെൻറയും മേൽനോട്ടമുണ്ടായിരുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോെട്ടടുപ്പ് രാത്രി എട്ടുവരെ നീണ്ടു. 26 സ്കൂളുകൾ വോെട്ടടുപ്പ് കേന്ദ്രങ്ങളായി നിശ്ചയിച്ചിരുന്നതിനാൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. 13 ബൂത്ത് പുരുഷന്മാർക്കും 13 എണ്ണം സ്ത്രീകൾക്കുമായിരുന്നു.
അഞ്ചാം മണ്ഡലത്തിൽനിന്ന് ജയിച്ച ബദർ സയിദ് അൽ ആസ്മിയെ ഭരണഘടന കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡോ. ബദർ അൽ ദഹൂമിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതയുണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണഘടന കോടതി നടപടി സ്വീകരിച്ചത്.
പ്രതിപക്ഷ എം.പിമാർ ഇതിൽ പ്രതിഷേധം ഉയർത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തിെൻറ ചരിത്രത്തിലെ 14ാമത് ഉപതെരഞ്ഞെടുപ്പാണിത്. രണ്ട് വനിതകൾ ഉൾപ്പെടെ 35 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.