കുവൈത്ത് സിറ്റി: കുറ്റവിചാരണ പ്രമേയത്തിൽ ചൊവ്വാഴ്ച കുവൈത്ത് പാർലമെൻറിൽ നടന്ന ചർച്ചക്കൊടുവിൽ ധനമന്ത്രി ഡോ. ബർറാക് അൽ ഷിത്താനെതിരെ അവിശ്വാസപ്രമേയം സമർപ്പിച്ചു.റിയാദ് അൽ അദസാനി എം.പിയാണ് കുറ്റവിചാരണക്ക് നോട്ടീസ് നൽകിയത്. അവിശ്വാസ പ്രമേയത്തിൽ എം.പിമാരായ മുബാറക് അൽ ഹജ്റുഫ്, റിയാദ് അൽ അദസാനി, റാകാൻ അൽ നിസ്ഫ്, ഉമർ അൽ തബ്തബാഇ, സഫ അൽ ഹാഷിം, സാലിഹ് ആശൂർ, ഖലീൽ അൽ സാലിഹ്, ഖാലിദ് അൽ ശത്തി, അഹ്മദ് അൽ ഫാദിൽ, സലാഹ് ഖുർഷിദ് എന്നിവർ ഒപ്പിട്ടു. അതിനിടെ ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹിനെതിരെ ശുെഎബ് അൽ മുവൈസിരി സമർപ്പിച്ച കുറ്റവിചാരണ ചൊവ്വാഴ്ച ചർച്ച ചെയ്തില്ല. ആരോപണങ്ങളിൽ വിശദീകരണം നൽകാൻ ആഭ്യന്തരമന്ത്രി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം പിന്നീട് ചർച്ചചെയ്യാൻ മാറ്റിവെക്കുകയായിരുന്നു.
ധനവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ചെലവ് ചുരുക്കലിനായി സ്വദേശികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ നീക്കം നടത്തുന്നതായും ആരോപിച്ചാണ് ധനമന്ത്രിക്കെതിരെ കുറ്റവിചാരണ നടത്തിയത്. അവിശ്വാസപ്രമേയം അടുത്തയാഴ്ച വോട്ടിനിടും. പ്രമേയം പാസായാൽ മന്ത്രി ബർറാക് അൽ ഷിത്താന് മന്ത്രിസഭയിൽനിന്ന് പുറത്തുപോകേണ്ടിവരും. കുവൈത്തിെൻറ ക്രെഡിറ്റ് റേറ്റിങ് താഴ്ന്നത് ചൂണ്ടിക്കാട്ടിയ റിയാദ് അൽ അദസാനി രാജ്യത്തിെൻറ സാമ്പത്തികനില സംബന്ധിച്ച് മന്ത്രി പാർലമെൻറിനെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ മന്ത്രി നിഷേധിച്ചു. സ്വദേശികളുടെ ആനുകൂല്യങ്ങളും സബ്സിഡിയും വെട്ടിക്കുറക്കാൻ തീരുമാനിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗ്യരല്ലാത്ത ആളുകൾ ഉന്നത തസ്തികകളിൽ നിയമിക്കപ്പെടുന്നത് അഴിമതിക്ക് കളമൊരുക്കുന്നതായി മുഹമ്മദ് അൽ ദലാൽ എം.പി പറഞ്ഞു. സൈനികർക്ക് പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് അലി അൽ ദഖ്ബസി എം.പി ആവശ്യപ്പെട്ടു. അമീറിെൻറ ആരോഗ്യനില സംബന്ധിച്ച് ആഴ്ചയിൽ റിപ്പോർട്ട് പുറത്തുവിടണമെന്ന് സാലിഹ് ആശൂർ എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.