കുവൈത്ത് സിറ്റി: 2020 ജനുവരിക്ക് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ ഒരുമാസത്തെ പ്രത്യേക അനുമതി നൽകിയിട്ടും പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നത് തുച്ഛം പേർ മാത്രം. ഡിസംബർ ഒന്നുമുതൽ ഇതുവരെ 2300 പേർ മാത്രമാണ് അപ്പോയിൻറ്മെൻറ് എടുത്തത്. ഇതിൽ തന്നെ 400 പേർ മാത്രമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇഖാമ നിയമവിധേയമാക്കിയത്. ബാക്കിയുള്ളവർ വരാതിരിക്കുകയോ തീയതി മാറ്റി ചോദിക്കുകയോ ചെയ്തു. ഡിസംബർ ഒന്നുമുതൽ 31 വരെ കാലയളവിലാണ് പിഴയടച്ച് ഇഖാമ നിയമവിധേയമാക്കാൻ അവസരമുള്ളത്.
ഇൗ അവസരം ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് നാടുവിടുകയല്ലാതെ വഴിയില്ല. അടുത്തമാസം മുതൽ താമസ നിയമലംഘകരെ പിടികൂടാൻ വ്യാപക പരിശോധന നടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാനുഷിക പരിഗണനയുടെ പേരിൽ നിരവധി അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരോട് ഇനി ദാക്ഷണ്യം കാണിക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം.
നിയമലംഘകരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം നാടുകടത്താനാണ് പദ്ധതി. നാടുകടത്തൽ കേന്ദ്രത്തിൽ തിരക്ക് ഉണ്ടാവാത്ത വിധം പെെട്ടന്ന് തന്നെ നാടുകടത്തും. പിടികൂടി ഒന്നോ രണ്ടോ ദിവസത്തിനകം നാടുകടത്തുന്ന രീതിയിൽ വ്യോമയാന വകുപ്പിെൻറ സഹകരണം തേടും. 26,224 പേർ മാത്രമാണ് കഴിഞ്ഞ ഏപ്രിലിൽ നൽകിയ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. 1,30,000 അനധികൃത താമസക്കാർ രാജ്യത്ത് കഴിയുന്നതായാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.