കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ നടപ്പാക്കും. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെ ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങളല്ലാതെ പുറത്തിറങ്ങാൻ പാടില്ല. കർഫ്യൂവിെൻറ തലേ ദിവസമായതിനാൽ ശനിയാഴ്ച വിപണിയിൽ വൻ തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ അഞ്ചുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തനാനുമതിയുള്ളതിനാൽ തൊഴിലും വാണിജ്യ പ്രവർത്തനങ്ങളും പൂർണമായി തടസ്സപ്പെടില്ല. എങ്കിലും വിപണിയെ ബാധിക്കും. തട്ടുകടകളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന റസ്റ്റാറൻറുകൾ ഉൾപ്പെടെ വൈകീട്ടും രാത്രിയും പ്രവർത്തിക്കുന്ന തരം ബിസിനസ് സ്ഥാപനങ്ങളാണ് പ്രധാനമായും പ്രതിസന്ധിയിലാകുക. കർഫ്യൂ നടപ്പാക്കാൻ സേനാവിഭാഗങ്ങൾ സജ്ജമാണ്. പൊലീസും സൈന്യവും നാഷനൽ ഗാർഡും നേരത്തേ തന്നെ തയാറെടുപ്പ് പൂർത്തിയാക്കി. റോഡുകളിലും റെസിഡൻഷ്യൽ ഏരിയകളിലും സെക്യൂരിറ്റി പോയൻറുകൾ തീർക്കേണ്ട ഭാഗങ്ങൾ നിശ്ചയിക്കുകയും ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം നൽകുകയും ചെയ്തു.
കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് കർഫ്യൂ പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതരായത്. റമദാന് മുമ്പ് കർഫ്യൂ പിൻവലിച്ചേക്കുമെന്നാണ് സൂചന.മാസപ്പിറ കാണുന്നതിനനുസരിച്ച് ഏപ്രിൽ 13നോ 14നോ ആയിരിക്കും റമദാൻ ആരംഭം. കർഫ്യൂ നടപ്പാക്കണമെന്ന നിർദേശം നേരത്തേ തന്നെ സർക്കാറിന് മുന്നിൽ ഉണ്ടായിരുന്നെങ്കിലും വിപണിയിലെ ആഘാതവും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഇതുവരെ തൽക്കാലം കർഫ്യൂ ഏർപ്പെടുത്തേണ്ടെന്നു തീരുമാനിച്ചത്.കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രിസഭ അഭ്യർഥിച്ചിരുന്നു. എന്നാൽ, സർക്കാർ മുന്നറിയിപ്പ് ഒരു വിഭാഗം ആളുകൾ അവഗണിച്ചു.നിയമം ലംഘിച്ചുള്ള ഒത്തുകൂടലുകൾ സജീവമായി നടന്നു.
രാത്രിയിലെ വാണിജ്യ ഇടപാടുകൾക്കുള്ള നിയന്ത്രണം പോലും ആ സമയത്ത് അനാവശ്യമായ ഒത്തുകൂടലുകൾക്ക് ഉപയോഗപ്പെടുത്തി. അതുകൊണ്ടുതന്നെ കോവിഡ് വ്യാപനം വേഗത്തിലായി.അതോടെ കർഫ്യൂ നടപ്പാക്കാൻ മന്ത്രിസഭ നിർബന്ധിതരാകുകയായിരുന്നു. കോവിഡ് പ്രതിസന്ധി തുടങ്ങിയതിന് ശേഷമുള്ള കൂടിയ പ്രതിദിന കേസ് നിരക്കാണ് സമീപ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച മുതൽ നടപ്പാക്കുന്ന ഭാഗിക കർഫ്യൂവിൽ നിന്ന് 26 വിഭാഗങ്ങളെ ഒഴിവാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഇളവ് നൽകിയത് താഴെ പറയുന്നവർക്കാണ്.
മന്ത്രിമാര്‍
പാർലമെൻറ് അംഗങ്ങൾ
ആരോഗ്യജീവനക്കാർ
ജഡ്ജിമാര്‍, അറ്റോണി ജനറല്‍, അറ്റോണി ജനറലിെൻറ അസിസ്റ്റൻറുമാര്‍, പബ്ലിക് പ്രോസിക്യൂഷന് ഡയറക്ടര്‍മാര്‍
കുവൈത്ത് സൈന്യം, നാഷനല്‍ ഗാര്‍ഡ്, അഗ്നിശമന സേനാംഗങ്ങൾ (യൂനിഫോമിൽ)
പൊതുമരാമത്ത് മന്ത്രാലയം, റോഡ്സ് ആൻഡ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി എന്നിവിടങ്ങളിലെ എൻജിനീയര്‍മാര്‍
ജല, വൈദ്യുതി മന്ത്രാലയത്തിലെ ജീവനക്കാര്‍
ബാരിയേഴ്സ് ഓര്ഗനൈസേഷന് ജീവനക്കാര്‍
കുവൈത്ത് എയര്‍വേസ് ജീവനക്കാര്‍ (പൈലറ്റുമാര്‍, എൻജിനീയര്‍മാര്‍ തുടങ്ങിയവര്‍), ഗ്രൗണ്ട് സര്‍വിസ് പ്രൊവൈഡേഴ്സ്
സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന് ജീവനക്കാര്‍, കുവൈത്ത് വിമാനത്താവളത്തില്‍ ഗ്രൗണ്ട് സര്‍വിസ് ഒരുക്കുന്ന ഏവിയേഷന്‍ കമ്പനികളിലെ ജീവനക്കാര്‍
കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന് (സെക്യൂരിറ്റി ബാര്‍കോഡ് ഐഡൻറിറ്റി കൈവശമുള്ളവര്‍)
മാറാരോഗികള്‍, അടിയന്തര ആരോഗ്യ കേസുകള്‍,
സ്വകാര്യ ആശുപത്രികളിലെയും മെഡിക്കല്‍ ലാബുകളിലെയും ജീവനക്കാര്‍, പോര്‍ട്ടുകളില്‍ അണ്‍ലോഡിങ്, ഷിപ്പിങ്, കസ്റ്റംസ് ക്ലിയറന്‍സ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികള്‍,
ജസീറ എയര്‍വേസിലെ ജീവനക്കാര്‍ (പൈലറ്റ്, ഫ്ലൈറ്റ് അറ്റന്ഡൻറ്സ്, ടെക്നീഷ്യന്മാര്, ഗ്രൗണ്ട് സര്‍വിസ് പ്രൊവൈഡേഴ്സ്)
മസ്ജിദ് ഇമാമുമാര്‍, ബാങ്ക് വിളിക്കുന്നവർ
ശുചീകരണ കമ്പനികളുടെ പ്രോജക്ട് മാനേജര്‍മാര്‍,
കുവൈത്ത് മുനിസിപ്പാലിറ്റിയുമായി കരാറുള്ള ശുചീകരണ കമ്പനി ജീവനക്കാര്‍,
സഹകരണ സംഘങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍, പച്ചക്കറികള്‍ തുടങ്ങിയവയുടെ പൊതുവിതരണക്കാര്‍
അബ്ദലി, വഫ്റ ഫാമുകളില്‍നിന്ന് സഹകരണ സംഘങ്ങളിലേക്ക് പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുമായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍
വാട്ടര്‍ പമ്പിങ് സ്റ്റേഷനുകളിലെ ജീവനക്കാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.