കുവൈത്ത് സിറ്റി: ആരോൺസ് കാപിറ്റൽ പാസ്പോർട്ട് ഇൻഡക്സിൽ കുവൈത്ത് പാസ്പോർട്ട് ലോകതലത്തിൽ 36ാം റാങ്ക് കരസ്ഥമാക്കി. ലോകത്തിലെ കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടിയിലാണ് കുവൈത്ത് പരാഗ്വേ, സെൻറ് ലൂസിയ എന്നിവക്കൊപ്പം 74 പോയൻറുമായി 36ാം റാങ്ക് പങ്കിട്ടത്.
36 രാജ്യങ്ങളിലേക്ക് കുവൈത്ത് പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാം. 38 രാജ്യങ്ങളിലേക്ക് ഒാൺ അറൈവൽ വിസ ലഭിക്കും. 124 രാജ്യങ്ങളിലേക്ക് വിസ ആവശ്യമുണ്ട്. 129 പോയൻറുമായി ന്യൂസിലൻഡിേൻറതാണ് കരുത്തുറ്റ പാസ്പോർട്ട്. 86 രാജ്യങ്ങളിലേക്ക് ന്യൂസിലൻഡ് പൗരന്മാർക്ക് വിസ വേണ്ട. 43 രാജ്യങ്ങളിലേക്ക് ഒാൺ അറൈവൽ വിസ ലഭിക്കും. ജർമനി, ആസ്ട്രിയ, ലക്സംബർഗ് എന്നിവയുടെ പാസ്പോർട്ട് ഉണ്ടെങ്കിൽ 93 രാജ്യങ്ങളിലേക്ക് വിസ വേണ്ടെങ്കിലും ഒാൺ അറൈവൽ പട്ടികയിൽ 35 മാത്രം വരുന്നതിനാൽ റാങ്കിങ്ങിൽ രണ്ടാമതായി.
സ്വിറ്റസർലൻഡ്, അയർലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നിവയും 128 പോയൻറുമായി രണ്ടാമതാണ്. ലോകതലത്തിൽ 14ാമതുള്ള യു.എ.ഇയാണ് അറബ് രാജ്യങ്ങളിൽ മുന്നിൽ. ലോകതലത്തിൽ 34ാമതുള്ള ഖത്തർ അറബ് രാഷ്ട്രങ്ങളിൽ രണ്ടാമത് വരുന്നു. ബഹ്റൈൻ (41), സൗദി (44), ഒമാൻ (45) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ റാങ്ക്. കോവിഡ് പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാവിലക്ക് റാങ്കിങ് പട്ടികയിൽ പ്രതിഫലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.