Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാസ്​പോർട്ട്​...

പാസ്​പോർട്ട്​ ഇൻഡക്​സ്​: കുവൈത്ത്​ 36ാം റാങ്കിൽ

text_fields
bookmark_border
പാസ്​പോർട്ട്​ ഇൻഡക്​സ്​: കുവൈത്ത്​ 36ാം റാങ്കിൽ
cancel

കുവൈത്ത്​ സിറ്റി: ആരോൺസ്​ കാപിറ്റൽ പാസ്​പോർട്ട്​ ഇൻഡക്​സിൽ കുവൈത്ത്​ പാസ്​പോർട്ട്​ ലോകതലത്തിൽ 36ാം റാങ്ക്​ കരസ്ഥമാക്കി. ലോകത്തിലെ കരുത്തുറ്റ പാസ്​പോർട്ടുകളുടെ പട്ടിയിലാണ്​ കുവൈത്ത്​ പരാഗ്വേ, സെൻറ്​ ലൂസിയ എന്നിവക്കൊപ്പം 74 പോയൻറുമായി 36ാം റാങ്ക്​ പങ്കിട്ടത്​.

36 രാജ്യങ്ങളിലേക്ക്​ കുവൈത്ത്​ പാസ്​പോർട്ട്​ ഉപയോഗിച്ച്​ വിസയില്ലാതെ സഞ്ചരിക്കാം. 38 രാജ്യങ്ങളിലേക്ക്​ ഒാൺ അറൈവൽ വിസ ലഭിക്കും. 124 രാജ്യങ്ങളിലേക്ക്​ വിസ ആവശ്യമുണ്ട്​. 129 ​പോയൻറുമായി ന്യൂസിലൻഡി​േൻറതാണ്​ കരുത്തുറ്റ പാസ്​പോർട്ട്​. 86 രാജ്യങ്ങളിലേക്ക്​ ന്യൂസിലൻഡ്​ പൗരന്മാർക്ക്​ വിസ വേണ്ട. 43 രാജ്യങ്ങളിലേക്ക്​ ഒാൺ അറൈവൽ വിസ ലഭിക്കും. ജർമനി, ആസ്​ട്രിയ, ലക്​സംബർഗ്​ എന്നിവയുടെ പാസ്​പോർട്ട്​ ഉണ്ടെങ്കിൽ 93 രാജ്യങ്ങളിലേക്ക്​ വിസ വേണ്ടെങ്കിലും ഒാൺ അറൈവൽ പട്ടികയിൽ 35 മാത്രം വരുന്നതിനാൽ റാങ്കിങ്ങിൽ രണ്ടാമതായി.

സ്വിറ്റസർലൻഡ്​, അയർലൻഡ്​, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നിവയും 128 പോയൻറുമായി രണ്ടാമതാണ്​. ലോകതലത്തിൽ 14ാമതുള്ള യു.എ.ഇയാണ്​ അറബ്​ രാജ്യങ്ങളിൽ മുന്നിൽ. ലോകതലത്തിൽ 34ാമതുള്ള ഖത്തർ അറബ്​ രാഷ്​ട്രങ്ങളിൽ രണ്ടാമത്​ വരുന്നു. ബഹ്​റൈൻ (41), സൗദി (44), ഒമാൻ (45) എന്നിങ്ങനെയാണ്​ മറ്റു ഗൾഫ്​ രാജ്യങ്ങളുടെ റാങ്ക്​. കോവിഡ്​ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാവിലക്ക്​ റാങ്കിങ്​ പട്ടികയിൽ പ്രതിഫലിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passport IndexKuwait ranked
Next Story