കുവൈത്ത് സിറ്റി: കുവൈത്തിൽ വാക്സിനെടുക്കാത്ത അധ്യാപകരും വിദ്യാർഥികളും സ്കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് പി.സി.ആർ പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കി.
ഓരോ ആഴ്ചയിലും പി.സി.ആർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന വ്യവസ്ഥയാണ് നിലവിൽ ഒഴിവാക്കിയത്. നിബന്ധന ഒഴിവാക്കണമെന്ന് പാർലമെൻറ് അംഗങ്ങൾ ഏറെ നാളായി ആവശ്യപ്പെടുന്നു. നിരവധി രക്ഷിതാക്കളും പി.സി.ആർ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടുവരുകയായിരുന്നു. വാക്സിൻ എടുക്കാത്ത 16 വയസ്സിന് മുകളിലുള്ള വിദ്യാർഥികളും അധ്യാപകരും സ്കൂളിൽ പ്രവേശിക്കുംമുമ്പ് കോവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നായിരുന്നു നിർദേശം. .
ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്കും കോവിഡ് പരിശോധന നിബന്ധന ബാധകമായിരുന്നു. പി.സി.ആർ നിബന്ധന ഒഴിവാക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിന് മന്ത്രിസഭയും അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.