കുവൈത്ത് സിറ്റി: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) കുവൈത്ത് ഘടകം ഒമ്പതാം വാർഷിക ജനറൽ ബോഡി ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് യു.അശ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ഇർഷാദ് ഉമ്മർ, കെ.കെ.ആബിദ്, മുഹമ്മദ് ഹാഷിം, കെ.കെ.ശരീഫ്, നവാസ്, പ്രശാന്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.വി.മുജീബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ.വി.സിദ്ദീഖ് സാമ്പത്തിക റിപ്പോർട്ടും സബ് കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് സബ്കമ്മിറ്റി കോഓഡിനേറ്റർ എം.വി.മുസ്തഫയും അവതരിപ്പിച്ചു.
സ്വാശ്രയ മാളിന്റെയും പൊൻമാക്സ് ഹൈപ്പർ മാർക്കറ്റിന്റെയും പദ്ധതിവിശദീകരണം, ഷെയർ സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു. സ്വാശ്രയ ഡയറക്ടർ ലത്തീഫ് കളക്കരയുടെ വീഡിയോ പ്രദർശിപ്പിച്ചു.
സ്വാശ്രയ കുവൈത്ത് കോഓഡിനേറ്റർ എം.വി.സുമേഷ്, ചെയർമാൻ പ്രശാന്ത് കവളങ്ങാട് എന്നിവർ പദ്ധതി വിശദീകരിച്ചു. കുസൃതി ചോദ്യോത്തര സെഷനിൽ മുഹമ്മദ് ഹാഷിം, അസ്സ, റഫീഖ്, അജിലേഷ് എന്നിവർ സമ്മാനം കരസ്ഥമാക്കി. സർപ്രൈസ് നറുക്കെടുപ്പിൽ അഫ്ഷീൻ അഷ്റഫ് സമ്മാനം നേടി.
എം.മുസ്തഫ, വി.ഫാറൂഖ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. അജിലേഷ്, റഫീഖ്, റാഫി, ആബിദ്, ഹാഷിം, അൻവർ, ആർ.വി.നവാസ്, പി.വി.റഹീം, കെ.വി.യൂസഫ്, ഇർഷാദ് ഉമർ, അനൂപ് ഭാസ്ക്കർ, കെ.കെ.ശരീഫ്, ജറീഷ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എം.വി.മുജീബ് സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.