കുവൈത്ത് സിറ്റി: യാത്രക്കുമുമ്പ് ഗതാഗത നിയമലംഘന പിഴയടക്കണമെന്ന തീരുമാനം നടപ്പാക്കിയ ആദ്യ ദിവസം 10 പ്രവാസികളുടെ യാത്ര റദ്ദായി. പിഴയടക്കാതെ വിമാനത്താവളത്തിൽ എത്തിയവർക്കാണ് യാത്ര മുടങ്ങിയത്. പരിശോധനയിൽ ഇവരുടെ നിയമലംഘനം കണ്ടെത്തുകയും പിഴയടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. നിരവധി പേരിൽനിന്ന് പിഴയും ഈടാക്കിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഗതാഗത നിയമലംഘനങ്ങൾക്ക് പ്രവാസികൾ നൽകാനുള്ള പിഴ രാജ്യം വിടുംമുമ്പ് ഈടാക്കുന്നതിനുള്ള തീരുമാനം ശനിയാഴ്ച മുതലാണ് നിലവിൽ വന്നത്. വിമാനത്താവളത്തിൽ ഇവ പരിശോധിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഒടുക്കാതെ പ്രവാസികൾക്ക് കര-വ്യോമ അതിര്‍ത്തികള്‍ വഴി ഇനി യാത്ര ചെയ്യാനാകില്ല. പിഴ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോര്‍ട്ടല്‍ വഴിയോ ഗതാഗത വകുപ്പിന്റെ ഓഫിസുകള്‍ വഴിയോ അടക്കാം. വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക്പോസ്റ്റുകളിലും സജ്ജീകരിച്ചിരിക്കുന്ന പേമെന്റ് ഓഫിസുകൾ വഴിയും പിഴ അടക്കാം. യാത്രക്കുമുമ്പ് ഇവ പരിശോധിച്ച് അടച്ചു തീർത്ത് നിയമനടപടികളിൽനിന്ന് പുറത്തുകടക്കണം. അല്ലെങ്കിൽ യാത്ര മുടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.