കുവൈത്ത് സിറ്റി: കുവൈത്തിലെ ദജീജിൽ റേസിങ് സർക്യൂട്ട് നിർമിക്കാൻ അനുമതി നൽകി മുനിസിപ്പാലിറ്റി. സ്പോർട്സ് പബ്ലിക്ക് അതോറിറ്റിയാണ് ഇത്തരമൊരു പദ്ധതി നിർദേശിച്ചത്. 6,12,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കാർ, ബൈക്ക് മത്സരയോട്ടത്തിനായി സ്ഥിരം ട്രാക്കും വേദിയും നിർമിക്കാനാണ് നീക്കം. അതേസമയം, വിമാനത്താവളത്തിന് സമീപ പ്രദേശമായതിനാൽ ഇൗ ഭാഗത്ത് നിർമിക്കുന്ന കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് വ്യോമയാന വകുപ്പിെൻറ നിബന്ധനകൾ പാലിക്കണമെന്ന് മുനിസിപ്പാലിറ്റി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.