കുവൈത്ത് സിറ്റി: ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിലെ വീട്ടുജോലികളിലേക്ക് വരാനൊരുങ്ങി ഫിലിപ്പീനോകൾ. 27 പേരടങ്ങിയ തൊഴിലാളികളുടെ ഒരു സംഘം ശനിയാഴ്ച കുവൈത്തിലെത്തുമെന്ന് സാമൂഹിക പ്രവർത്തകനായ ബസ്സാം അൽ ഷമ്മരി പറഞ്ഞു.
210 പേരെ ആദ്യഘട്ടത്തിൽ രാജ്യത്തെ ഗാർഹിക തൊഴിലുകൾക്കായി തയാറാക്കി വരുകയാണെന്നും അതിന്റെ ആദ്യ ബാച്ചാണ് ശനിയാഴ്ച എത്തുന്നതെന്നും ബാക്കിയുള്ളവരുടെ ഡോക്യുമെന്റേഷൻ നടപടികൾ പൂർത്തിയാക്കി വരികയാണെന്നും ഷമ്മരി അറിയിച്ചു. ഗാർഹിക തൊഴിലാളികളെ സംരക്ഷിക്കാനും ഉൾക്കൊള്ളാനും ഏറ്റവും ഉചിതമായ ഗൾഫ് രാജ്യമാണ് കുവൈത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് അടിയന്തരമായി ആയിരക്കണക്കിന് ഗാർഹിക തൊഴിലാളികളെ ആവശ്യമുണ്ടെന്ന് ഗാർഹിക തൊഴിലാളി ഓഫിസ് അധികാരി മുനീർ അൽ അസിമി പറഞ്ഞു.
ഫിലിപ്പൈൻ, ഇന്തോനേഷ്യ, നേപ്പാൾ എന്നി രാജ്യങ്ങളിലെ തൊഴിലാളികളെ കുവൈത്തിന്റെ വിപണികൾക്കായി ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.