കുവൈത്ത് സിറ്റി: പിസ്സ എക്സ്പ്രസ് കുവൈത്തും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി അദാൻ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുപ്പതിലധികം പിസ്സ എക്സ്പ്രസ് ജീവനക്കാർ രക്തം നൽകി. പിസ്സ എക്സ്പ്രസ് ബിസിനസ് മാനേജർ അനുപ ബെന്നി ഉദ്ഘാടനം നിർവഹിച്ചു. ഓപറേഷൻസ് മാനേജർ ആശിഷ് സിക്ക അധ്യക്ഷത വഹിച്ചു.
മഹാമാരിക്കാലത്തും കരുതലോടെ സേവനം ചെയ്യുന്ന കുവൈത്ത് ബ്ലഡ് ബാങ്കിലെ ജീവനക്കാരെ ആദരിച്ചു.
എക്സിക്യൂട്ടിവ് ഷെഫ് മനോജ് വിശ്വംഭരൻ സംസാരിച്ചു.
പിസ്സ എക്സ്പ്രസ് ടീമിനുള്ള പ്രശംസാ ഫലകം യമുന രഘുബാൽ ബി.ഡി.കെ, ഓപറേഷൻസ് മാനേജർ ആശിഷ് സിക്കക്ക് കൈമാറി. റസ്റ്റാറൻറ് മാനേജർ വിഷ്ണുപ്രസാദ് സ്വാഗതവും ജിതിൻ ജോസ് നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മാനേജർമാരായ ആനന്ദ് ആേൻറാ, സലിൽ ചന്ദ്രൻ, സിജി റോക്ക് വേഗാസ്, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് റോഷൽ, ബി.ഡി.കെ പ്രവർത്തകരായ നളിനാക്ഷൻ, ബിനിൽ, രഞ്ജന ബിനിൽ, വിഷ്ണു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കുവൈത്തിൽ രക്തദാനക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങളിലും 69997588, 99164260 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.