മുബാറക് , കാമ്പ്രത്ത്‌ (ആം ആദ്മി സൊസൈറ്റി- ഒ.ഐ.എ

കുവൈത്ത്)

പഞ്ചാബ്‌ പറയുന്ന ആം ആദ്മി രാഷ്ട്രീയം

ഡൽഹിയിൽ മൂന്നുതവണ വൻ ഭൂരിപക്ഷത്തിൽ ജയിച്ച്‌ ഭരണം തുടരുന്ന അരവിന്ദ്‌ കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി പഞ്ചാബിലും ഭരണാർഹത നേടിയിരിക്കുന്നു. ഈ മാറ്റം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. ഒരുവർഷം നീണ്ട കർഷക സമരവും അനുബന്ധ രാഷ്ട്രീയവും ആണ് കാരണമെന്ന് വിമർശകർക്ക് ആശ്വസിക്കാം. അല്ലെങ്കിൽ സൗജന്യങ്ങൾ നൽകി ജനങ്ങളെ പാട്ടിലാക്കുന്നു എന്ന് ആരോപിക്കാം.

തൊഴിൽ-വിദ്യാഭ്യാസം-വികസനം-അഴിമതി ഇല്ലായ്മ ചെയ്യൽ-ആരോഗ്യസംരക്ഷണം-ആനുകൂല്യങ്ങൾ-സൗജന്യസേവനങ്ങൾ എന്നിവ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കുകയും അത് പ്രായോഗികമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തതാണ് അവർ ജനവിശ്വാസം നേടാൻ കാരണം.

ജനങ്ങളോട് ചേർന്നുനിന്ന് പ്രവർത്തിച്ച നേതാക്കളും പ്രവർത്തകരും അർഹിക്കുന്ന വിജയമാണ് നേടിയത്. മറ്റു പാർട്ടികളുടെ പ്രതിനിധികൾ‌ ജയിച്ചുകഴിഞ്ഞാൽ പാർട്ടി ഭരണകേന്ദ്രങ്ങളിൽ അടയിരുന്ന് അടുത്ത തെരഞ്ഞെടുപ്പുവരെ ജനങ്ങളിൽനിന്ന് അകന്ന് നേതാവായി ഭരിക്കുേമ്പാൾ ആം ആദ്മി പാർട്ടി നേതാക്കൾ ജയിച്ചാലും തോറ്റാലും അതത്‌ മണ്ഡലങ്ങളിൽ തുടർപ്രവർത്തനങ്ങളുമായി ജനങ്ങളുടെ കൂടെ ജീവിക്കുന്നു. ജയിക്കുന്ന ഓരോ പ്രതിനിധിക്കും പാർട്ടി പ്രവർത്തനം നോക്കി ഗ്രേസ്‌ മാർക്ക്‌ നൽകുന്നു.

പ്രവർത്തനം മോശമായവരെ വീണ്ടും മത്സരിക്കാൻ അനുവദിക്കുന്നില്ല. ചെറിയ അഴിമതി കണ്ടാലും ഉടൻ പാർട്ടിതന്നെ നടപടിയെടുക്കുന്നു. ‌വികസനപദ്ധതികൾ വഴി നികുതിപ്പണം ധൂർത്തടിച്ചും അഴിമതിയിലൂടെയും സമ്പന്നരാകുന്ന നേതാക്കളും അതിനെ ന്യായീകരിക്കുന്ന പാർട്ടികളും അണികളും കണ്ടുപഠിക്കേണ്ട മാതൃകയിലൂടെയാണ് ആം ആദ്മി ചരിത്രം സൃഷ്ടിച്ചത്.

Tags:    
News Summary - politics as Punjab says Aam Aadmi Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.