ജനസംഖ്യ സന്തുലനം: നിർണായക യോഗം 14ന്​

കുവൈത്ത്​ സിറ്റി: ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട് കുവൈത്ത് സർക്കാറി​െൻറ നിർണായക യോഗം ഒക്ടോബർ 14ന് നടക്കും. മാനവ വിഭവശേഷി വികസന സമിതിയും സാമൂഹികക്ഷേമ മന്ത്രാലയവും സമഗ്രമായ ഫോർമുല കണ്ടെത്തിയിട്ടുണ്ട്.14ന് ചേരുന്ന സർക്കാർ യോഗം ഇത്​ ചർച്ച ചെയ്​ത്​ അംഗീകാരം നൽകിയേക്കും. ഈ ആഴ്ച നടക്കേണ്ട യോഗം ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ നിര്യാണ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ 10 വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമ നിർദേശം കഴിഞ്ഞമാസം കുവൈത്ത് പാർലമെൻറിലെ മനുഷ്യ വിഭവ സമിതി അംഗീകരിച്ചിരുന്നു. അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുകയാണ് ബില്ലി​െൻറ ലക്ഷ്യം.നിർദിഷ്​ട നിയമപ്രകാരം രാജ്യത്തിന്​ പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും. നിയമം നടപ്പായത് മുതൽ ആറു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനം കൈക്കൊള്ളണം എന്നാണ്​ വ്യവസ്ഥ.

മന്ത്രിസഭ തീരുമാനം കൈകൊണ്ടാൽ അഞ്ചു വർഷത്തിനുള്ളിൽ ജനസംഖ്യ ക്രമീകരണം സാധ്യമാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കായിരിക്കും. നിയമം പ്രാബല്യത്തിലായി രണ്ടുവർഷം പൂർത്തിയാകുന്നതിനു മുമ്പ്​ രാജ്യത്തെ തൊഴിൽ വിപണിക്കാവശ്യമായ വിദഗ്ധ ജോലിക്കാരുടെ എണ്ണം നിർണയിക്കണമെന്നും കരട് ബിൽ നിർദേശിക്കുന്നു. ജി.സി.സി പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ, വൈമാനികർ, സൈനിക പ്രതിനിധികൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ജീവനക്കാർ, ഗാർഹികത്തൊഴിലാളികൾ, അടിസ്ഥാന വികസന പദ്ധതികളിലെ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളെ ബില്ലി​െൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.