കുവൈത്ത് സിറ്റി: വാഹനാപകടത്തെ തുടർന്ന് ദീർഘനാൾ കുവൈത്തിലെ അദാൻ ആശുപത്രിയിൽ കഴിഞ്ഞ് തുടർ ചികിത്സക്കായി നാട്ടിലെത്തിയ കോഴിക്കോട് എകരൂൽ എം.എം പറമ്പ് സ്വദേശി റഹീമിന് പ്രവാസി വെൽഫെയർ കുവൈത്ത് ധനസഹായം കൈമാറി. ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശേഖരിച്ച ഒന്നര ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്.പ്രവാസി വെൽഫെയർ കുവൈത്ത് കോഴിക്കോട് ജില്ല പ്രസിഡന്റ് റഷീദ് ഖാൻ പാലാഴി, സാൽമിയ യൂനിറ്റ് പ്രസിഡന്റ് നാസർ മടപ്പള്ളി എന്നിവർ ചികിത്സ കമ്മിറ്റി ചെയർമാൻ ഷഫീറിന് ചെക്ക് കൈമാറി.
വെൽഫെയർ പാർട്ടി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ അത്തോളി, ട്രഷറർ അഷറഫ് കുന്നുമ്മൽ, ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഫീഖ് മാറായി, അബ്ദുറഹ്മാൻ ബാലുശ്ശേരി എന്നിവർ സന്നിഹിതരായി. ചികിത്സയും നിയമപ്രശ്നങ്ങളും കാരണം രണ്ടര വർഷത്തോളം ആശുപത്രിയിൽ കഴിഞ്ഞ റഹീമിനെ പ്രവാസി വെൽഫെയർ കുവൈത്ത് അടക്കമുള്ള വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താലാണ് നാട്ടിലേക്ക് അയച്ചത്. നേരേത്ത രണ്ടു ലക്ഷത്തോളം രൂപ റഹീമിന്റെ വിവിധ ആവശ്യങ്ങൾക്കായി പ്രവാസി വെൽഫെയർ കുവൈത്തിലും ചെലവഴിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.