കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ 'കേരളോത്സവം 2022'ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പ്രകാശന കർമം നിർവഹിച്ചു. നവംബർ 11ന് രാവിലെ എട്ടുമുതൽ അബ്ബാസിയ ഓക്സ്ഫഡ് പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിലാണ് കേരളോത്സവം. എട്ടു വേദികളിലായി 70 ൽപരം മത്സരയിനങ്ങൾ അരങ്ങേറും. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, പുരുഷന്മാർ, സ്ത്രീകൾ തുടങ്ങി വിവിധ കാറ്റഗറികളിലായി നാലു സോണുകളിൽനിന്നുമായി ആയിരത്തോളം മത്സരാർഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
ലിസി മാത്യു -ഫഹാഹീൽ, നിഷാദ് ഇളയത് - ഫർവാനിയ, റഷീദ് ബാവ- അബ്ബാസിയ, ജവാദ് അമീർ സാൽമിയ എന്നിവരാണ് സോണൽ ക്യാപ്റ്റന്മാർ. പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് അൻവർ സയീദ്, കേരളോത്സവം ജനറൽ കൺവീണർ ലായിക് അഹമ്മദ്, ജനറൽ സെക്രട്ടറിമാരായ റഫീഖ് ബാബു പൊൻമുണ്ടം, ഗിരീഷ് വയനാട്, വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞ്, റസീന മുഹിയുദ്ദീൻ, സെക്രട്ടറിമാരായ വഹീദ ഫൈസൽ, ഷഫീർ അബൂബക്കർ, ട്രഷറർ ശൗക്കത്ത് വളാഞ്ചേരി, അസി. ട്രഷറർ വിഷ്ണു നടേഷ്, ഷീബ ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. രജിസ്ട്രേഷനും മറ്റു വിശദാംശങ്ങളും പ്രവാസി വെൽഫെയർ കുവൈത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഉടൻ പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് : 66382869.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.