ലിസി മാത്യു (ഫഹാഹീൽ), ജവാദ് അമീർ (സാൽമിയ), നിഷാദ് ഇളയത് (ഫർവാനിയ),
റഷീദ് ബാവ (അബ്ബാസിയ)
കുവൈത്ത്സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ കലാമേളയായ പ്രവാസി വെൽഫെയർ കുവൈത്ത് രണ്ടാമത് കേരളോത്സവത്തിന് ആവേശകരമായ പ്രതികരണം. മത്സരത്തിൽ പങ്കെടുക്കുന്നതിന് താൽപര്യം അറിയിച്ച് നിരവധി പേർ സമീപിച്ചതായി സംഘാടകർ അറിയിച്ചു. നാലു മേഖലയുള്ള പ്രവർത്തനങ്ങൾക്ക് മേഖല ക്യാപ്റ്റന്മാരെ നിശ്ചയിച്ചിട്ടുണ്ട്.
ലിസി മാത്യു (ഫഹാഹീൽ), നിഷാദ് ഇളയത് (ഫർവാനിയ), റഷീദ് ബാവ (അബ്ബാസിയ), ജവാദ് അമീർ (സാൽമിയ) എന്നിവരാണ് നാലു മേഖലകളെ നയിക്കുക. 70ൽപരം മത്സരങ്ങൾ ഇതിന്റെ ഭാഗമായി നടക്കും. പുരുഷൻ, സ്ത്രീ, കുട്ടികൾ എന്നിങ്ങനെ പ്രത്യേകം തരംതിരിച്ചാകും മത്സരങ്ങൾ. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം.
അബ്ബാസിയ- 97814452, 97391646. ഫർവാനിയ- 66605316, 60010194. സാൽമിയ- 69664817, 51566755. ഫഹാഹീൽ- 60725213, 66066346. നവംബർ 11ന് രാവിലെ എട്ടു മുതൽ അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.