കുവൈത്ത് സിറ്റി: ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറക്കുന്നതിനും നേരത്തെയുള്ള കണ്ടെത്തൽ പരിശോധനകൾ പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിട്ട് കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന കാമ്പയിൻ ലോക ഹൃദയദിനമായ 29ന് അവസാനിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. റഷീദ് അൽ ഒവീഷ് പറഞ്ഞു. കാർഡിയോളജിയിൽ സ്പെഷ്യലൈസ് ചെയ്ത ഏഴ് ഡോക്ടർമാർ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കും. അത് ടി.വിയിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കുമെന്നും ഡോ. അൽ ഒവീഷ് കൂട്ടിച്ചേർത്തു. ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്ന അപകട ഘടകങ്ങളെ, പ്രത്യേകിച്ച് പുകവലി, പൊണ്ണത്തടി, ശാരീരിക നിഷ്ക്രിയത്വം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനും സാധ്യമായ ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ഫൗണ്ടേഷൻ കഠിനമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.