മ​രു​ന്നി​നും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും വി​ല നി​യ​ന്ത്ര​ണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​രു​ന്നി​നും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും വി​ല നി​യ​ന്ത്ര​ണം വ​രു​ന്നു. ഔ​ഷ​ധ വി​ല​നി​ർ​ണ​യ സ​മി​തി മു​ന്നോ​ട്ടു​വെച്ച നി​ർ​ദേ​ശ​ങ്ങ​ള്‍ക്ക് ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ അ​വാ​ദി ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ല്‍കി. ഇ​തോ​ടെ 228 മ​രു​ന്നു​ക​ളു​ടെ വി​ല​ക​ളി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. 10 ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും പു​തി​യ തീ​രു​മാ​നം ബാ​ധ​ക​മാ​ണ്. വി​ല നി​യ​ന്ത്ര​ണം ന​ട​പ്പാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്ത് മ​രു​ന്നു​ക​ള്‍ക്ക് പ​ല വി​ല ഈ​ടാ​ക്കാ​നാ​വി​ല്ല. രാ​ജ്യ​ത്ത് മ​രു​ന്നു​ക​ളു​ടെ​യും സ​പ്ലി​മെൻറു​ക​ളു​ടെ​യും വി​ല കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം. അ​തി​നി​ടെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഫാ​ർ​മ​സി​ക​ളി​ൽ സൈ​ക്കോ​ട്രോ​പി​ക് മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നു​മാ​യി ഇ​ല​ക്‌​ട്രോ​ണി​ക് സി​സ്റ്റം സ​ജീ​വ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

Tags:    
News Summary - Price control of medicines and pharmaceutical products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.