കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ടൂറിസത്തിന്റെ പ്രചാരണത്തിനായി ബി2ബി നെറ്റ്വർക്കിങ് ഇവന്റ് സംഘടിപ്പിച്ചു. മിലേനിയം ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഇന്ത്യയിലെ ടൂറിസം മേഖലയിൽ നിന്നുള്ള 10 പ്രമുഖ സ്ഥാപനങ്ങൾ അടങ്ങുന്ന പ്രതിനിധി സംഘം പങ്കെടുത്തു.
ശൈഖ ഇൻതിസാർ സാലിം അൽ അലി അസ്സബാഹ്, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭത്തെ ശൈഖ ഇൻതിസാർ സാലിം അൽ അലി അസ്സബാഹ് സ്വാഗതം ചെയ്തു. ഇന്ത്യയിലെ വൈവിധ്യമായ വിനോദസഞ്ചാര ടൂറിസം സാധ്യതകൾ ഡോ. ആദർശ് സ്വൈക വ്യക്തമാക്കി. ഇന്ത്യയിലെ മെഡിക്കൽ ടൂറിസത്തെയും അംബാസഡർ എടുത്തു പറഞ്ഞു.
എംബസി കഴിഞ്ഞ വർഷം 8000ലധികം മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസകൾ ഇന്ത്യയിലേക്ക് അനുവദിച്ചു. കുവൈത്തിലെ നൂറിലധികം ടൂർ ഓപ്പറേറ്റർമാരും ട്രാവൽസ് ഏജന്റുമാരും പരിപാടിയിൽ പങ്കെടുത്തു.
കുവൈത്ത് വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർശിക്കുന്നതിന്റെ ഭാഗമായാണ് ഇവന്റ് സംഘടിപ്പിച്ചത്. കുവൈത്തിൽ എംബസി തുടർച്ചയായി ടൂറിസം പ്രെമോഷൻ പരിപാടികൾ നടത്തിവരുന്നുണ്ട്. കുവൈത്തിലെ ടൂറിസം പങ്കാളികളുമായി ചർച്ചകളും നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.