കുവൈത്ത് സിറ്റി: വികസനത്തിനും പദ്ധതി പൂർത്തീകരണത്തിനും പരസ്പര സഹകരണവും വൈദഗ്ധ്യ കൈമാറ്റവും അറിയിച്ച് പൊതുമരാമത്ത്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജം മന്ത്രാലയങ്ങൾ. വൈദ്യുതി മന്ത്രിയും സംസ്ഥാന ഭവനകാര്യ മന്ത്രിയുമായ ഡോ. മഹമൂദ് ബുഷെഹ്രി, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സന്ദർശനത്തിൽ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ ചർച്ച ചെയ്തതായും പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. വികസന പദ്ധതികളിൽ റസിഡൻഷ്യൽ കെയർ പ്രോജക്ടുകളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കൽ ഇരുവരും ചർച്ച ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണ-വികസന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് മുൻഗണന പട്ടികയും പദ്ധതികളുടെ മേൽനോട്ടം വഹിക്കാനും വിലയിരുത്താനും വർക്ക് പ്ലാനും തയാറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.