കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രി അമാനി ബുഗമാസ് രാജിവെച്ചു. ഞായറാഴ്ച അമാനി ബുഗമാസ് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അഹമ്മദ് അസ്സബാഹിന് രാജിക്കത്ത് സമർപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാജി സ്വീകരിച്ചതായ ഉത്തരവ് പുറത്തിറക്കി. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം മുഹമ്മദ് അൽ ഒസ്താത്തിനെ പൊതുമരാമത്ത് ആക്ടിങ് മന്ത്രിയായി നിയമിച്ചുള്ള ഉത്തരവും തിങ്കളാഴ്ച പുറത്തിറക്കി.
കരാറുകാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നുവെന്നും, റോഡുപണികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെന്നും ആരോപിച്ച് അമാനി ബുഗമാസിനെതിരെ ദേശീയ അസംബ്ലി അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. എം.പിമാരായ മുബാറക് അൽ താഷയും ദാവൂദ് മാറാഫിയും വെവ്വേറെ സമർപ്പിച്ച രണ്ട് നോട്ടീസുകൾ ചൊവ്വാഴ്ച ദേശീയ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ചർച്ചക്ക് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇത് ചർച്ചചെയ്യാനിരിക്കെയാണ് രാജി. അതിനിടെ, മന്ത്രിയുടെ കാലത്ത് പൊതുമരാമത്ത് മന്ത്രാലയത്തിൽ നടന്ന നിയമലംഘനങ്ങൾ അന്വേഷിക്കാൻ പാർലമെന്ററി കമ്മിറ്റി രൂപവത്കരിക്കണമെന്ന് എം.പി മുബാറക് അൽ താഷ ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജി സ്വീകാര്യമല്ലെന്നും താഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.