കുവൈത്ത് സിറ്റി: ക്വാറൻറീൻ സൗകര്യമൊരുക്കാൻ കുവൈത്ത് ചെലവഴിച്ചത് 61 ലക്ഷം ദീനാർ. വിവിധ ഹോട്ടലുകൾക്കും ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കും മറ്റു കെട്ടിടങ്ങൾക്കും വാടകയിനത്തിൽ നൽകിയ തുകയാണിത്. ചികിത്സ സൗകര്യമൊരുക്കുന്നതിന് ആരോഗ്യ മന്ത്രാലയം, സുരക്ഷയൊരുക്കുന്നതിനും മറ്റും ആഭ്യന്തര മന്ത്രാലയം, മറ്റു വകുപ്പുകൾ എന്നിവ ചെലവഴിച്ചതിന് പുറമെയാണിത്.കോവിഡ് ബാധിത പ്രദേശങ്ങളിൽനിന്ന് കൊണ്ടുവരുന്ന സ്വദേശികളെ നിരീക്ഷണത്തിൽ പാർപ്പിക്കാനായി ഷെറാട്ടൻ, ഫോർ സീസൺ, റീജൻസി, ക്രൗൺ പ്ലാസ, ഹോളിഡേ ഇൻ, അൽ തുറായ, ഖലീഫ ടൂറിസ്റ്റ് പാർക്ക്, അക്വാമറൈൻ തുടങ്ങിയ ആഡംബര ഹോട്ടലുകൾ ഏറ്റെടുക്കുന്നു.
60,000 സ്വദേശികളാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരുന്നത്. ഇതിൽ കുവൈത്തിലേക്ക്വരാൻ താൽപര്യം പ്രകടിപ്പിച്ച എല്ലാവരെയും കൊണ്ടുവന്നു.ഒരു കുവൈത്തിയെ കൊണ്ടുവരാൻ ആഫ്രിക്കൻ രാജ്യമായ സെനഗലിലേക്ക് വിമാനമയച്ച് പൗരന്മാരോടുള്ള കരുതലിൽ കുവൈത്ത് മാതൃകയായിരുന്നു. വിദേശത്ത് കുടുങ്ങിയ കുവൈത്ത് പൗരന്മാർക്ക് എല്ലാ സൗകര്യവും ചെയ്ത് നൽകാൻ അതത് രാജ്യങ്ങളിലെ എംബസികൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. വിദേശത്തുള്ള വിദ്യാർഥികൾക്ക് ഒരുമാസത്തെ സ്റ്റൈപെൻഡും നൽകി. തിരിച്ചുകൊണ്ടുവരുന്നവരെ ഉൗഷ്മളമായി സ്വീകരിച്ച് നിരീക്ഷണത്തിൽ പാർപ്പിക്കാനും ചികിത്സിക്കാനും വിപുലമായ സൗകര്യമാണ് അധികൃതർ ഒരുക്കിയത്. കുവൈത്തിെൻറ മുഖ്യവരുമാനമായ പെട്രോളിയം വില രണ്ടുമാസം കൊണ്ട് അഞ്ചിലൊന്നായി കൂപ്പുകുത്തിയിട്ടും പൗരന്മാരോടുള്ള കരുതലിൽ രാജ്യം ഒരു വിട്ടുവീഴ്ചയും ചെയ്തില്ല.
പണമല്ല മനുഷ്യനാണ് വലുതെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തുടക്കത്തിലേ പ്രഖ്യാപിച്ചു. കുവൈത്ത് പൗരന്മാർക്കും തങ്ങളുടെ ഭരണകൂടത്തെ കുറിച്ച് പൂർണ തൃപ്തിയാണുള്ളത്. കോവിഡ് പ്രതിരോധത്തിലെ സർക്കാറിെൻറ ഇടപെടലുകളെ അഭിനന്ദിച്ച് പൂർണ പിന്തുണയുമായ പ്രതിപക്ഷ എം.പിമാരും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.