കുവൈത്ത് സിറ്റി: റാന്നി സെൻറ് തോമസ് കോളജ് അലുമ്നി കുവൈത്ത് ചാപ്റ്റർ സിൽവർ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ കോളജിലെ പൂർവവിദ്യാർഥിയും യു.കെ ബ്രാഡ്ലി സ്റ്റോക്ക് മേയർ എമിറേറ്റ്സ് മുൻ മേയറും നിലവിൽ ഗ്ലൂസസ്റ്റർ കൗൺസിലറുമായ ഡോ. ടോം ആദിത്യ ഉദ്ഘാടനം ചെയ്തു.
കോജ് പൂർവവിദ്യാർഥിയും മിമിക്രി ആർട്ടിസ്റ്റുമായ താജുദ്ദീൻ പത്തനംതിട്ട, സി.എം. ഫിലിപ്, റോയി കൈതവന, എബി പാലമൂട്ടിൽ, ഷിജോ പുല്ലുംപള്ളിൽ, ജോൺ സേവ്യർ, അനി സ്റ്റീഫൻ, റോയി വർഗീസ്, റിനു കണ്ണാടിക്കൽ, മാത്യു ഫിലിപ്, എൽബിൻ എബ്രഹാം, റഞ്ചി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
ഫാ. സിജിൽ ജോസ്, ഡോ. മാത്യു മഴുവഞ്ചേരിൽ, സാമൂഹിക പ്രവർത്തകരായ വർഗീസ് പുതുക്കുളങ്ങര, വർഗീസ് ജോസഫ് മാരാമൺ, ലാലു ജേക്കബ് പത്തനംതിട്ട, മാർട്ടിൻ മാത്യു, ജോയൽ ജേക്കബ് ജേക്കബ് മാത്യു (യു.ഐ.എസ്), കുവൈത്തിലെ വിവിധ അലുമ്നി അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ജേക്കബ് മാത്യു വാണിയേടത്ത്, പ്രഫ. സന്തോഷ് കെ. തോമസ്, ജീമോൻ റാന്നി, ഷിബു പുല്ലുംപള്ളിൽ എന്നിവർ ഓൺലൈൻവഴി സദസ്സിനെ അഭിസംബോധന ചെയ്തു. 25 വർഷം യൂനിയന്റെ ഭാഗമായി പ്രവർത്തിച്ച 20ഓളം പൂർവവിദ്യാർഥികളെ ആദരിച്ചു. 12ാം ക്ലാസ് പൂർത്തിയാക്കി നാട്ടിലേയ്ക്കു പോകുന്ന വിദ്യാർഥികളെയും ചിത്രരചനാ മത്സരവിജയികൾക്കും ട്രോഫികൾ സമ്മാനിച്ചു. സുവനീർ പ്രകാശനം, കലാപ്രകടനങ്ങൾ, താജുദ്ദീൻ പത്തനംതിട്ടയുടെ കോമഡിഷോ, രൂത്ത് റ്റോബിയും സംഘവും അവതരിപ്പിച്ച ഗാനമേള തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു. ലിജോമോൻ ജോസ്, സിമി ഗണേഷ്, ജീമോൻ വെച്ചൂച്ചിറ, ജിനു കൊന്നയ്ക്കൽ, അനീഷ് ചെറുകര, ജിനു വി. ജോം, പ്രദീപ് മണിമലേത്ത്, സുനിൽ പള്ളിയ്ക്കൽ, റ്റിബി മാത്യു, സിമി പ്രദീപ്, ജേക്കബ് കുര്യൻ, സുധീർ മാത്യു, ജിൻജുതാ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.