കുവൈത്ത് സിറ്റി: സിറിയൻ അഭയാർഥികൾക്കായി സഹായ പദ്ധതികൾ നടപ്പാക്കുന്നതിൽ കുവൈത്ത് െറഡ്ക്രസൻറും ഖത്തർ െറഡ്ക്രസൻറും തമ്മിൽ ധാരണാ
പത്രത്തിൽ ഒപ്പുവെച്ചു. അഭയാർഥികളിലെ വൃക്കരോഗികൾക്ക് മെഡിക്കൽ– ചികിത്സാ സഹായം ലഭ്യമാക്കുന്നതിലും കിഴക്കൻ ലബനാനിലെ അഭയാർഥി കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് ഇരുവിഭാഗവും യോജിച്ചുപ്രവർത്തിക്കുക.
കുവൈത്ത് റെഡ്ക്രസൻറിനുവേണ്ടി ജനറൽ സെക്രട്ടറി മഹാ അൽ ബർജസും ഖത്തർ റെഡ്ക്രസൻറിലെ സാമൂഹിക ക്ഷേമ വകുപ്പ് മേധാവി റാഷിദ് അൽ മഹന്ദിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
സഹായ പദ്ധതികൾ സംയുക്തമായി നടത്തുന്നതിലൂടെ സിറിയൻ അഭയാർഥികൾ അഭിമുഖീകരിക്കുന്ന നിരവധി മാനുഷിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് ചടങ്ങിന് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിൽ ഇരുവരും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.