കുവൈത്ത് സിറ്റി: കുവൈത്ത് ജയിലിൽ കഴിയുന്ന അർജുന അതിമുത്തുവിന്റെ മോചനം വേഗത്തിലാക്കാൻ കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അമീരി ദിവാൻ ഉപദേഷ്ടാവ് ശൈഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി.
2013 സെപ്റ്റംബർ 21ന് കുവൈത്തിലെ നിർമാണ കമ്പനിയിൽ തൊഴിലാളികളായിരുന്ന തമിഴ്നാട് സ്വദേശി അർജുന അദിമുത്തുവും മലപ്പുറം ജില്ലയിലെ അബ്ദുൽ വാജിദുമായി താമസസ്ഥലത്തുണ്ടായ സംഘർഷത്തിൽ അബ്ദുൽ വാജിദ് മരിച്ചിരുന്നു.
കേസിൽ സുപ്രീംകോടതി 2016ൽ വധശിക്ഷ വിധിച്ചു. അതിമുത്തുവിന്റെ ഭാര്യ മാലതി അഭ്യർഥിച്ചതിനെ തുടർന്ന് അബ്ദുൽ വാജിദിന്റെ കുടുംബം മാപ്പുനൽകാൻ തയാറായി.
30 ലക്ഷം രൂപ ദായധനം സംഘടിപ്പിക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും ഇടപെട്ടു. അബ്ദുൽ വാജിദിന്റെ കുടുംബം മാപ്പ് നൽകിയതായി ഒപ്പിട്ടുനൽകിയ സത്യവാങ്മൂലം കുവൈത്ത് അധികൃതർക്ക് നൽകാൻ പി.കെ. കുഞ്ഞാലിക്കുട്ടി അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കൈമാറിയിരുന്നു.
എംബസി മുഖേന കുവൈത്ത് അമീരി ദിവാനിന് കൈമാറിയ രേഖകളിന്മേൽ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. മെഡ്എക്സ് മെഡിക്കൽ കെയർ ചെയർമാൻ ഫാസ് മുഹമ്മദ് അലിയും കൂടിക്കാഴ്ചയിൽ പങ്കെടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.