കുവൈത്ത് സിറ്റി: കുവൈത്ത് വളപട്ടണം അസോസിയേഷൻ ട്രഷറർ വി.കെ. ബഷീറിെൻറ നിര്യാണത്തെ തുടർന്ന് സംഘടന അനുസ്മരണ യോഗം നടത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കുവൈത്തിലെ മംഗഫിൽ നടത്തിയ ചടങ്ങിൽ കുവൈത്ത് വളപട്ടണം അസോസിയേഷൻ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. മറ്റ് സംഘടനാ നേതാക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ സംബന്ധിച്ചു.
കെ.ഐ.ജി കുവൈത്ത് പ്രസിഡൻറ് ഫൈസൽ മഞ്ചേരി, കെ.കെ.ഐ.സി മുൻ ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ അസീസ്, കെ.കെ.എം.എ അഹ്മദി മേഖല പ്രസിഡൻറും കുവൈത്ത് വളപട്ടണം അസോസിയേഷൻ ഉപദേശക സമിതി അധ്യക്ഷനുമായ സി.എൻ. നിസാമുദ്ദീൻ, കെ.കെ.എം.എ മാഗ്നറ്റ് ടീം നേതൃനിരയിലുള്ള മുഹമ്മദ് സലീം തുടങ്ങി അദ്ദേഹത്തിെൻറ സഹപ്രവർത്തകരും സുഹൃത്തുക്കളും അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു.
സൗമ്യത, മിതഭാഷിത്വം, ആത്മാർഥത, മാന്യത എന്നിങ്ങനെ വി.കെ. ബഷീറിെൻറ സവിശേഷ ഗുണങ്ങൾ സ്മരിക്കുകയും അദ്ദേഹത്തിെൻറ വിയോഗത്തിലൂടെ കുടുംബത്തിനും വളപട്ടണം അസോസിയേഷനുമുണ്ടായ നഷ്ടത്തിലും ദുഃഖത്തിലും പങ്കുചേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.