കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ് പ്രതിനിധികൾ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു. മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, ചെയർമാൻ ഡോ. അഹ്‌മദ് അൽ ആസ്മി എന്നിവരാണ് സന്ദർശിച്ചത്.
എംബസി അഭയകേന്ദ്രത്തിലുള്ളവർക്ക് മെട്രോ മെഡിക്കൽ കെയറിലെ ചികിത്സയും ആംബുലൻസ് സൗകര്യവും വാഗ്ദാനം ചെയ്തു. കുവൈത്തിലേക്ക് ജോലിയന്വേഷിച്ചു എത്തുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ ജീവനക്കാർ എന്നിവരുടെ യാത്രക്കും വിസ സംബന്ധമായ കാര്യങ്ങൾക്കും തടസ്സങ്ങളില്ലാതിരിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു. നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെ ചൂഷണത്തെ പറ്റിയും അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. ഇന്ത്യയിൽ മെഡിക്കൽ ടൂറിസം നടപ്പാക്കിയാൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിനോദ സഞ്ചാര ബന്ധത്തിന് ഭാവിയിൽ സാധ്യത ഒരുക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുമെന്നും നിർദേശം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.