കുവൈത്ത് സിറ്റി: ഖുറൈൻ മാർക്കറ്റ്, അർദിയ ഇൻഡസ്ട്രിയൽ ഏരിയ, കരകൗശല മേഖലകൾ എന്നിവിടങ്ങളിലെ ഭക്ഷണശാലകളും കഫേകളും പുലർച്ച ഒരുമണിക്ക് അടച്ചിടണമെന്ന തീരുമാനം പിൻവലിച്ചു. വിഷയത്തിൽ സംരംഭകരുടെയും ചെറുകിട ഇടത്തരം സംരംഭകരുടെയും വ്യാപകമായ ആശങ്ക അറിയിച്ചിരുന്നു.
ബിസിനസ് ഉടമകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാൻ വിവിധ കക്ഷികൾ നടത്തിയ യോജിച്ച ശ്രമങ്ങൾക്ക് ശേഷമാണ് തീരുമാനം. പാർലമെന്ററി ബിസിനസ് എൻവയൺമെന്റ് ആൻഡ് സ്മോൾ എന്റർപ്രൈസസ് കമ്മിറ്റിയുടെ അംഗം എം.പി ഹമദ് അൽ മദ്ലെജ് വിഷയത്തിൽ ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും വാണിജ്യ മേഖലകൾ സംരക്ഷിക്കുന്നതിനുമായി സുരക്ഷ കാമറകൾ സ്ഥാപിക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.