കുവൈത്ത് സിറ്റി: കുവൈത്തിൽ റസ്റ്റാറൻറുകൾക്ക് 24 മണിക്കൂറും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയതായി മുനിസിപ്പൽ മേധാവി അഹ്മദ് അൽ മൻഫൂഹി വ്യക്തമാക്കി. റെസിഡൻഷ്യൽ ഏരിയകളിലെ കടകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാവുന്നതാണ്. ശീഷകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ല.
സ്പോർട്സ് അക്കാദമികളുടെ പ്രവർത്തനം സംബന്ധിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോപ്പിങ് കോംപ്ലക്സുകളിലെ പ്രാർഥന മുറികൾക്ക് ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾക്ക് വിധേയമായി പ്രവർത്തനാനുമതി നൽകിയതാണ് മറ്റൊരു പ്രധാന തീരുമാനം. മസാജ് പാർലറുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.