കുവൈത്ത് സിറ്റി: കുടുംബവിസയിൽനിന്ന് തൊഴിൽവിസയിലേക്ക് മാറ്റം അനുവദിക്കുന്നതിന് മാൻപവർ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തി.കുവൈത്തി സ്ത്രീകളുടെ ഭർത്താവും മക്കളും, കുവൈത്തികളുടെ ഭാര്യമാർ, കുവൈത്തിൽ ജനിച്ചുവളർന്നവർ, വ്യക്തമായ രേഖകൾ കൈവശമുള്ള ഫലസ്തീൻ പൗരന്മാർ, ബിരുദമുള്ളവർ എന്നിവർക്ക് മാത്രമായി ഇൗ അവസരം പരിമിതപ്പെടുത്തിയതായി മാൻപവർ അതോറിറ്റി മേധാവി അഹ്മദ് മൂസയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വിദേശികൾ ഇഖാമ സ്റ്റാറ്റസ് മാറ്റുന്നത് തടയുന്നത് സംബന്ധിച്ച പഠനത്തിെൻറ അടിസ്ഥാനത്തിലാണ് മാറ്റം. അവിദഗ്ധ തൊഴിലാളികൾ വ്യാപിക്കുന്നത് തടയാൻകൂടി അധികൃതർ ലക്ഷ്യമിടുന്നു.
കുടുംബവിസയിൽനിന്ന് സ്വകാര്യമേഖലയിലെ തൊഴിൽവിസയിലേക്ക് മാറ്റം വാങ്ങിയ ശേഷം ഹോം ഡെലിവറി സർവിസ് ഉൾപ്പെടെ ലൈസൻസില്ലാതെ വാണിജ്യപ്രവർത്തനങ്ങൾ നടത്തുന്നതായി ആക്ഷേപമുണ്ട്.ജനസംഖ്യ സന്തുലനം സാധ്യമാക്കുന്ന തരത്തിൽ തൊഴിൽ വിപണിയിൽ ക്രമീകരണം വരുത്തുകയെന്ന ലക്ഷ്യത്തോടെ വിസമാറ്റവുമായി ബന്ധപ്പെട്ട് വിവിധ ഉത്തരവുകൾ സമീപകാലത്ത് മാൻപവർ അതോറിറ്റി ഇറക്കി.സർക്കാർ വകുപ്പുകളിൽനിന്ന് സ്വകാര്യ മേഖലയിലേക്കും വിസ മാറ്റം വിലക്കിയിട്ടുണ്ട്.ഫലസ്തീൻ പൗരന്മാർ, കുവൈത്തി വനിതകളുടെ വിദേശിയായ ഭർത്താവും മക്കളും, കുവൈത്ത് പൗരന്മാരുടെ വിദേശിയായ ഭാര്യ, ഫലസ്തീൻ പൗരന്മാർ, ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യ ജീവനക്കാർ എന്നിവരെ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.