കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം പിൻവലിക്കുന്നത് നിർത്തലാക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു.
കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകളെ ആശ്രയിക്കാനും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം ഉണർത്തി.അനധികൃതമായി നേടിയ നിരവധി പേരുടെ കുവൈത്ത് പൗരത്വം കഴിഞ്ഞ ദിവസങ്ങളിൽ പിൻവലിച്ചിരുന്നു. ഈ നടപടിയുമായി അധികൃതർ മുന്നോട്ടുപോകുകയാണ്. ഇതിനിടയിലാണ് ചില കേസുകളിൽ ആർട്ടിക്ക്ൾ-എട്ട് അനുസരിച്ച് പൗരത്വം പിൻവലിക്കുന്നത് നിർത്തുന്നതായി സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചാരണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.