കുവൈത്ത് സിറ്റി: വാഹനങ്ങൾ ഗതാഗത നിയമം പാലിക്കണമെന്നും ഹൈവേകളിൽ ട്രാക്ക് തെറ്റിക്കരുതെന്നും ആഭ്യന്തര മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. അമിത വേഗത്തിൽ വാഹനമോടിക്കുന്നതായും ട്രാക്ക് നിയമങ്ങൾ പാലിക്കുന്നതിൽ വ്യാപകമായി അലംഭാവം കാണിക്കുന്നതായും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയത്.
മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തൗഹീദുല്ല അൽ കൻദരിയാണ് ഇക്കാര്യം അറിയിച്ചത്. ഇൗ വർഷം ആദ്യ മൂന്നു മാസങ്ങളിൽ മാത്രം ഇതുമായി ബന്ധപ്പെട്ട 22,671 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊതുവെ രാവിലെ ആറുമണി മുതൽ രാത്രി പത്തുവരെ വാഹനത്തിരക്കുണ്ടെങ്കിൽ ഇടതുട്രാക്കിൽ പരമാവധി 45 കിലോമീറ്റർ വേഗതയിൽ മാത്രമേ പോകാവൂ. വലത്തേ ട്രാക്ക് അടിയന്തരാവശ്യങ്ങൾക്ക് മാത്രമായുള്ളതാണ്. സാധാരണ നിലക്ക് ഇൗ ട്രാക്ക് ഉപയോഗിക്കുന്നത് കുറ്റകരമാണ്. നിയമം ലംഘിക്കുന്നവരുടെ വാഹനം രണ്ടുമാസം കണ്ടുകെട്ടുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.