കോ​ഴി​ക്കോ​ട് എം.​എം.​സി.​ടി​ക്ക് ഐ.​എം.​സി.​സി​യു​ടെ സ​ഹാ​യ​ധ​നം കൈ​മാ​റു​ന്നു 

എം.എം.സി.ടിക്ക് മൂന്നുലക്ഷം രൂപ കൈമാറി ഐ.എം.സി.സി

കുവൈത്ത് സിറ്റി: കോഴിക്കോട് എം.എം.സി.ടിക്ക് മൂന്നു ലക്ഷം രൂപ കൈമാറി ഐ.എം.സി.സി ജി.സി.സി കമ്മിറ്റി. കഴിഞ്ഞ റമദാനിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ യൂനിറ്റുകളുടെ ആദ്യ ഗഡുവായി സമാഹരിച്ച മൂന്നു ലക്ഷം രൂപ മഹ്ബൂബ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി.

വടകരയിൽ നടന്ന ചടങ്ങില്‍ ഐ.എം.സി.സി ജി.സി.സി കമ്മിറ്റി വൈസ് ചെയർമാൻ ഷരീഫ് താമരശ്ശേരി, ഐ.എം.സി.സി ജി.സി.സി കേരള കോഓഡിനേറ്റർ റഫീഖ് അഴിയൂർ എന്നിവരിൽനിന്ന് എം.എം.സി.ടി ചെയർമാൻ ബഷീർ ബഡേരി, ട്രഷറർ ഒ.പി. സലീം എന്നിവര്‍ ചെക്ക് ഏറ്റുവാങ്ങി. ഐ.എം.സി.സി പ്രതിനിധികളായി അബ്ദുസ്സലാം നാലകത്ത്, നിസാർ എലത്തൂർ, സി.ടി.കെ. സബീർ എന്നിവര്‍ പങ്കെടുത്തു.

ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ, ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, വടകര നഗരസഭ വൈസ് ചെയർപേഴ്സൻ കെ.കെ. വനജ, ഐ.എൻ.എൽ നേതാക്കളായ എം.എം. മൗലവി, കെ.പി. മൂസ ഹാജി, എ.കെ. ലത്തീഫ്, മുസ്തഫ പാലക്കിൽ തുടങ്ങിയവർ സന്നിഹിതരായി.

Tags:    
News Summary - Rs 3 lakh handed over to MMCT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.