ആ​ര്‍.​എ​സ്.​സി ഗ്ലോ​ബ​ല്‍ ബു​ക്‌​ടെ​സ്റ്റ് 2023 ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ള്‍ ഗ്ലോ​ബ​ല്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​ന​ഞ്ചാ​മ​ത് ബു​ക്‌​ടെ​സ്റ്റി​നു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. പ്ര​വാ​ച​ക​രു​ടെ ജീ​വി​ത ദ​ർ​ശ​ന​ങ്ങ​ൾ അ​റി​യു​ക, പൊ​തു​ജ​ന​ങ്ങ​ളി​ലും വി​ദ്യാ​ര്‍ഥി​ക​ളി​ലും ച​രി​ത്ര​വാ​യ​ന വ​ള​ര്‍ത്തു​ക എ​ന്നി​വ​യി​ലാ​ണ്‌‌ ബു​ക്‌​ടെ​സ്റ്റ്‌ പ്ര​ധാ​ന​മാ​യും ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്‌‌.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ര​ണ്ട്‌ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്‌ പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പു​സ്ത​ക​ത്തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യാ​വ​ലി അ​നു​സ​രി​ച്ച് സെ​പ്റ്റം​ബ​ർ 14 മു​ത​ല്‍ ഒ​ക്ടോ​ബ​ർ 15 വ​രെ http: //www. booktest.rsconline.org/ എ​ന്ന വെ​ബി​ലൂ​ടെ പ്രി​ലി​മി​ന​റി പ​രീ​ക്ഷ എ​ഴു​തി യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക് ഒ​ക്ടോ​ബ​ർ 20, 21 ന് ​ന​ട​ക്കു​ന്ന ഫൈ​ന​ല്‍ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാം.

ഡോ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ഈ​മി അ​ൽ ബു​ഖാ​രി ര​ചി​ച്ച് ഐ.​പി.​ബി പ്ര​സി​ദ്ധീ​ക​രി​ച്ച "മു​ഹ​മ്മ​ദ് ന​ബി (സ്വ)' (​മ​ല​യാ​ളം), ‘ദി ​ഗൈ​ഡ് ഈ​സ് ബോ​ൺ' (ഇം​ഗ്ലീ​ഷ്) എ​ന്നീ പു​സ്ത​ക​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ബു​ക്‌​ടെ​സ്റ്റ് ന​ട​ക്കു​ന്ന​ത്‌. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്ക്‌ പു​റ​മെ യൂ​റോ​പ്, ആ​ഫ്രി​ക്ക, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം വ​ഴി​യും നേ​രി​ട്ടും ഒ​രു ല​ക്ഷം വാ​യ​ന​ക്കാ​രി​ലേ​ക്ക് ബു​ക്‌​ടെ​സ്റ്റ് സ​ന്ദേ​ശം എ​ത്തി​ക്കും.

അ​നു​രാ​ഗ​വും ആ​ർ​ദ്ര​ത​യും വ​ര​ണ്ടു തു​ട​ങ്ങി​യ പു​തു​കാ​ല​ത്ത് പ്ര​പ​ഞ്ച​ത്തോ​ളം വി​ശാ​ല​മാ​യ സ്‌​നേ​ഹ​ത്തി​ന്റെ യും ​ദ​യാ​വാ​യ്പി​ന്റെ​യും ഉ​ജ്ജ്വ​ല​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യ പൊ​തു​വാ​യ​ന​ക​ൾ സ​മൂ​ഹ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്റെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും അ​തു​ല്യ മാ​തൃ​ക​യാ​യ പ്ര​വാ​ച​ക ജീ​വി​തം പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​തി​നും ബു​ക്‌​ടെ​സ്റ്റി​ലൂ​ടെ ക​ഴി​യു​ന്നു​വെ​ന്ന് രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ: www.booktest.rsconline.org

Tags:    
News Summary - RSC Global Book test 2023 Registration Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.