കുവൈത്ത് സിറ്റി: രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കുവൈത്ത് പ്രധാന പരിഗണന നൽകുെന്നന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ ചികിത്സ സംവിധാനങ്ങൾ ഒരുക്കാനും രാജ്യം ശ്രദ്ധിക്കുന്നു. ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനും ശ്രദ്ധ പുലർത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യങ്ങളിൽ സുതാര്യവും വ്യക്തവുമായ നയവും നിലപാടും രാജ്യത്തിനുണ്ടെന്നും രോഗി സുരക്ഷാ ദിനാചരണ വേദിയിൽ ആരോഗ്യ മന്ത്രി പറഞ്ഞു. 'അമ്മക്കും നവജാത ശിശുവിനും സുരക്ഷിതമായ പരിചരണം' എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിെൻറ പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.