കുവൈത്ത്സിറ്റി: സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹൽ ജനകീയമാകുന്നു. ഈ വർഷം കൂടുതൽ സേവനങ്ങൾ ആപ്പിൽ ഉൾപ്പെടുത്തും. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹനരേഖ പുതുക്കൽ എന്നിവ കഴിഞ്ഞ ആഴ്ച ആപ്പ് വഴി ആക്കിയിരുന്നു. വാഹന കൈമാറ്റവും അടുത്ത മാസത്തോടെ നിലവിൽവരും.
2021 സെപ്റ്റംബർ 15നാരംഭിച്ച സേവന ആപ്പ് 30 ദശലക്ഷം സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതായി ഏകീകൃത സർക്കാർ ആപ്ലിക്കേഷന്‍ ഔദ്യോഗിക വക്താവായ യൂസുഫ് കാസം അറിയിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് സഹല്‍ ആപ്പ് പുറത്തിറക്കിയത്. നിലവില്‍ 35ഓളം വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ 356 ഇലക്ട്രോണിക് സേവനങ്ങൾ സഹല്‍ ആപ്പില്‍ ലഭ്യമാണ്. 16 ലക്ഷം ഉപയോക്താക്കൾ ആപ്പ് ഉപയോഗിക്കുന്നു. ഉപഭോക്താക്കളുടെ വിശ്വാസം നേടിയതാണ് വളർച്ചക്ക് കാരണമെന്ന് യൂസുഫ് കാസം പറഞ്ഞു.
സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി കൂടുതൽ സേവനങ്ങൾ ആപ്പിൽ ഉൾപ്പെടുത്തുമെന്നും യൂസുഫ് കാസം വ്യക്തമാക്കി. ഇതോടെ കാത്തിരിപ്പില്ലാതെ ഉപഭോക്താക്കള്‍ക്ക് സേവന ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.