കുവൈത്ത് സിറ്റി: അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റി കുവൈത്ത് സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹല്‍. സൗദി ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തിലെ മികച്ച ഡിജിറ്റൽ ഇൻക്ലൂസീവ് ഇനിഷ്യേറ്റീവ് അവാർഡിന് സഹല്‍ ആപ് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഖത്തറിന്റെ മാഡ പോര്‍ട്ടലും, സൗദിയുടെ തഖ്ദീർ സേവനവും അവസാന പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ മാസം 19 ന് നടക്കുന്ന അഞ്ചാമത്തെ ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തില്‍ വിജയികളെ പ്രഖ്യാപിക്കും.
പൂർണ സുതാര്യതയോടെ സംയോജിത സേവനങ്ങൾ നൽകുന്ന വിശ്വസനീയമായ പ്ലാറ്റ്ഫോമാണ് സഹല്‍. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി 2021 സെപ്റ്റംബറിലാണ് സഹൽ ആപ് പുറത്തിറക്കിയത്. നിരവധി സേവനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പത്തു ലക്ഷത്തിലേറെ പേർ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.