കുവൈത്ത് സിറ്റി: റമദാന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ കുവൈത്ത് വിപണിയിൽ ഇൗത്തപ്പഴ വിൽപന 50 ശതമാനം വർധിച്ചു. റമദാൻ ആരംഭിച്ചാൽ വിൽപന ഇനിയും വർധിക്കും. സൂഖ് മുബാറകിയയിൽ ഇൗത്തപ്പഴം വാങ്ങാൻ എത്തുന്ന കുവൈത്തികളുടെയും വിദേശികളുടെയും തിരക്ക് കൂടി. ധാരാളം സ്ത്രീകളും എത്തുന്നുണ്ട്.
കുവൈത്തികൾ റമദാന് മുന്നോടിയായി വീട്ടിലെ ഫർണിചറും അലങ്കാരങ്ങളും മാറ്റാറുണ്ട്. ദജീജിലെയും ശുവൈഖിലെയും ഫർണിചർ കടകളിൽ ഇതുകൊണ്ടുതന്നെ വൻ തിരക്ക് അനുഭവപ്പെടുന്നു.
100 ശതമാനം വിൽപന വർധിച്ചതായാണ് വ്യാപാരികൾ പറയുന്നത്. അലങ്കാര വസ്തുക്കളുടെ ഡിമാൻഡ് വർധിച്ചതിനൊപ്പം വിലയും കൂടി.കോവിഡ് പ്രതിസന്ധി സ്വദേശികളെ സാമ്പത്തികമായി വല്ലാതെ ബാധിച്ചിട്ടില്ല. സർക്കാർ ശമ്പളം ഒട്ടും കുറച്ചിട്ടില്ല. സാധാരണ ഇടക്കിടെ വിദേശയാത്ര പോയിരുന്ന കുവൈത്തികൾക്ക് ഇപ്പോൾ ആ വകയിലുള്ള ചെലവും ഇല്ല.വിദേശികളെ കോവിഡ് സാമ്പത്തികമായി തളർത്തി. എല്ലാ മേഖലയിലും തളർച്ചയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.