കുവൈത്ത് സിറ്റി: കുവൈത്ത് മുൻ സ്പോർട്സ് ആൻഡ് യുവജനകാര്യമന്ത്രിയും സിവിൽ ഏവിയേഷൻ വകുപ്പ് മേധാവിയുമായ ശൈഖ് സൽമാൻ അൽ ഹമൂദ് അസ്സബാഹിനെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആദരിച്ചു. ജി.സി.സി തലത്തിൽ കായിക പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ മാനിച്ചാണ് ആദരം. കഴിഞ്ഞദിവസം ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന ചടങ്ങിലാണ് ശൈഖ് ഹമൂദ് രാജാവിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.
കായികമേഖലയിൽ അന്താരാഷ്ട്ര തലത്തിൽ കുവൈത്തിനുള്ള വിലക്ക് പിൻവലിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്ന പ്രതിപക്ഷത്തിെൻറ കടുത്ത ആക്രമണത്തിനൊടുവിൽ രാജിവെക്കേണ്ടിവന്ന ശൈഖ് സൽമാൻ അൽ ഹമൂദിന് കായിക മേഖലയിലെ പ്രവർത്തന മികവിനുള്ള അന്തർദേശീയ അംഗീകാരം ഏറെ മധുരിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.