കുവൈത്ത് സിറ്റി: അൽമദ്റസത്തുൽ ഇസ്ലാമിയ സാൽമിയ അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ വഫ്രയിലെ ഉല്ലാസയാത്ര സംഘടിപ്പിച്ചു. കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ. ശിഹാബ് അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി. അർധവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അബ്ദുല്ല ചാരിറ്റി സ്പോൺസർ ചെയ്ത സമ്മാനങ്ങൾ മഹ്മൂദ് ഹാജി ഹൈദർ കൈമാറി. മദ്റസ അഡ്മിൻ റിഷ്ദിൻ അമീർ മേൽനോട്ടം വഹിച്ചു. രക്ഷാകർത്താക്കൾക്ക് നടത്തിയ ഓൺലൈൻ പരീക്ഷയിൽ വിജയികളായ ബിനീഷ റസാഖ്, സമീറ ഫൈസൽ ബാബു, നുഫൈല ശബദ് എന്നിവർക്ക് സമ്മാനം കൈമാറി. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സ്പോൺസർ ചെയ്ത മെഗാ സമ്മാനത്തിന് ഷിഹാബ് കൊച്ചുമോൻ അർഹനായി.
പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി, കെ.ഐ.ജി ഏരിയ വിദ്യാഭ്യാസ വകുപ്പ് കൺവീനർ സഫ്വാൻ, കെ. അബ്ദുൽ റഹ്മാൻ, നാസർ മടപ്പള്ളി, ആസിഫ് പാലക്കൽ, അബ്ദുൽ റസാഖ്, അഫ്സൽ, റഫീഖ് മംഗോ ഹൈപ്പർ, അനസ് തറയിൽ, ജസീറ ആസിഫ്, ഹുസ്ന നജീബ്, അസ്ന ഫൈസൽ, ജവാദ് അമീർ, അബ്ദുൽ റഹ്മാൻ, കെ.എം. നൗഷാദ്, ഷാഹിദ ലത്തീഫ്, അജീഷ ഹുസ്നി, വി.എം. ഇസ്മാഈൽ, ഷുക്കൂർ വണ്ടൂർ എന്നിവർ നേതൃത്വം നൽകി. കറക് മംഗോ, മലബാർ ഗോൾഡ്, ഗ്രാൻഡ് ഹൈപ്പർ സ്ഥാപനങ്ങളും പങ്കാളികളായി. മൻഹ ശരീഫ ഖുർആൻ പാരായണം നടത്തി. പി.ടി.എ ട്രഷററും പിക്നിക് കൺവീനറുമായ അബ്ദുൽ അസീസ് മാട്ടുവയിൽ സ്വാഗതവും പി.ടി.എ സെക്രട്ടറി ഷംനാദ് ഷാഹുൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.